'കലാം അനുസ്മരണത്തില്‍ മന്ത്രിയുടെ നടപടി രാഷ്ട്രവിരുദ്ധം'

Tuesday 4 August 2015 10:07 pm IST

കൊച്ചി: മുന്‍ രാഷ്ട്രപതി എപിജെ അബ്ദുള്‍ കലാം അനുസ്മരണ സമ്മേളനത്തില്‍ അദ്ദേഹത്തിന്റെ ഫോട്ടോക്ക് മുമ്പില്‍ പുഷ്പാര്‍ച്ചന നടത്താന്‍ തയ്യാറാകാത്ത മന്ത്രി ഇബ്രാഹിം കുഞ്ഞ് അനാദരവാണ് കാണിച്ചതെന്നും ഇത് രാഷ്ട്രവിരുദ്ധ നടപടിയാണെന്നും ബിജെപി സംസ്ഥാന വൈസ് പ്രസിഡണ്ട് പി. എം. വേലായുധന്‍ പറഞ്ഞു. ലോകം മുഴുവന്‍ പുഷ്പാര്‍ച്ചന നടത്തി ആദരിച്ച മനുഷ്യനെ അനാദരിക്കുക എന്നത് പ്രതിഷേധാര്‍ഹവുമാണ്. എംഇടി പബ്ലിക്ക് സ്‌കൂളിന്റെ നേതൃത്വത്തില്‍ പെരുമ്പാവൂര്‍ എന്‍എസ്എസ് ഓഡിറ്റോറിയത്തില്‍ നടന്ന അനുസ്മരണ പരിപാടിയിലാണ് മന്ത്രിയുടെ അനാദരവ് നടന്നത്. ഡോ. ജി മാധവന്‍നായര്‍, ജനപ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്ത ചടങ്ങില്‍ നടന്ന അനാദരവ് തെറ്റായ സന്ദേശമാണ് ജനങ്ങള്‍ക്ക് നല്‍കുന്നത്. സംസ്ഥാനത്ത് ഭവന നിര്‍മ്മാണ രംഗത്ത് മുസ്ലീം ലീഗ് സ്വന്തമായി വീട് നിര്‍മ്മിച്ച് കൊടുക്കുമെന്ന പ്രസ്താവനക്ക് പിന്നില്‍ സര്‍ക്കാര്‍ ഫണ്ടിന്റെ ദുരുപയോഗമുണ്ടോയെന്ന് അന്വേഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.