ന്യൂദല്‍ഹി: സഭയില്‍ പ്ലക്കാര്‍ഡുകള്‍ ഉയര്‍ത്തി ബഹളംവെച്ച 25 കോണ്‍ഗ്രസ് എംപിമാരെ സസ്പെന്റ് ചെയ്ത നടപടി ലോക്സഭാ സ്പീക്കര്‍ ഇന്ന് പിന്‍വലിച്ചേക്കും. സമാജ്വാദി പാര്‍ട്ടി, ജെഡിയു, തൃണമൂല്‍ കോണ്‍ഗ്രസ് നേതാക്കള്‍ നടത്തിയ കൂടിക്കാഴ്ചയിലാണ് സ്പീക്കര്‍ സുമിത്ര മഹാജന് ഇതു സംബന്ധിച്ച സൂചന നല്‍കിയത്. അതേസമയം, ഇന്നലെയും പാര്‍ലമെന്റിന്റെ ഇരുസഭകളും ബഹളത്തെ തുടര്‍ന്ന് തടസപ്പെട്ടു.
ലോക്സഭയില്‍ കോണ്‍ഗ്രസ് അംഗങ്ങളുടെ ബഹിഷ്ക്കരണത്തിനിടെ റെയില്‍വേയുടെ ധനവിനിയോഗ ബില്‍ പാസാക്കി. സമാജ്വാദി പാര്‍ട്ടി, ജെഡിയു, എന്‍സിപി, ആര്‍ജെഡി എന്നിവരും സഭ ബഹിഷ്ക്കരിച്ചു. എന്നാല്‍ മറ്റു പ്രധാന പ്രതിപക്ഷ കക്ഷികളായ എഐഎഡിഎംകെ, ബിജെഡി എന്നിവര്‍ കോണ്‍ഗ്രസിനോട് സഹകരിച്ചില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: