ന്യൂദല്‍ഹി: തീര്‍ത്ഥാടന കേന്ദ്രമായ ശബരിമലയെ ബന്ധിപ്പിക്കുന്ന ളാഹ-പമ്പ റോഡ് ദേശീയപാത 183ന്റെ ഭാഗമാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചു. കേന്ദ്രഗതാഗതമന്ത്രി നിതിന്‍ ഗഡ്ക്കരി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ അറിയിച്ചതാണിത്.
നാലുകോടിയിലേറെ തീര്‍ത്ഥാടകര്‍ക്ക് തീരുമാനം പ്രയോജനം ചെയ്യും. പത്തനംതിട്ട ജില്ലാ അതിര്‍ത്തിയായ കടമ്പനാടു നിന്നും തുടങ്ങി അടൂര്‍, പത്തനംതിട്ട, മൈലപ്ര, വടശ്ശേരിക്കര, ളാഹ, പ്ലാപ്പള്ളി, കണമല, എരുമേലി, മുണ്ടക്കയം എന്നിവിടങ്ങളിലൂടെ കടന്നു പോവുന്നതാണ് ഈ ദേശീയപാത.
പ്രതികരിക്കാൻ ഇവിടെ എഴുതുക: