ശ്രീനഗര്‍: ജമ്മു കാശ്മീരിലെ സമുരുലിയയില് ജമ്മു-ശ്രീനഗര്‍ ഹൈവേയിലുണ്ടായ ഭീകരാക്രമണത്തില്‍ രണ്ടു ബിഎസ്എഫ് ജവാന്മാര് കൊല്ലപ്പെട്ടു. എട്ടു ജവാന്മാര്ക്ക് പരിക്കേറ്റു. ബിഎസ്എഫ് ജവാന്മാര് സഞ്ചരിച്ചിരുന്ന വാഹനത്തിനു നേരെയാണ് ഭീകരര്‍ ആക്രമണം നടത്തിയത്.
ബിഎസ്എഫ് നടത്തിയ പ്രത്യാക്രമണത്തില്‍ ഒരു ഭീകരന് കൊല്ലപ്പെട്ടതായും റിപ്പോര്‍ട്ടുണ്ട്. ആക്രമണത്തിന് പിന്നില്‍ ഏത് ഭീകര സംഘടനയാണന്ന് വ്യക്തമല്ല. ശ്രീനഗറില്‍ നിന്നും ജമ്മുവിലേക്ക് വരികയായിരുന്ന ബിഎസ്എഫിന്റെ വാഹനത്തിന് നേരെയാണ് ആക്രമണമുണ്ടായത്. പ്രദേശത്തേയ്ക്ക് കൂടുതല്‍ സേനയെ അയച്ചിട്ടുണ്ട്.
അമര്‍നാഥ് തീര്‍ത്ഥാടന സംഘം പ്രദേശത്ത് കൂടി കടന്നുപോയി അല്പസമയത്തിന് ശേഷമായിരുന്നു ആക്രമണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: