കൊച്ചി : ശ്രീശാന്തിന് പിന്തുണയുമായി സിപിഐ നേതാവ് പന്ന്യന്‍ രവീന്ദ്രന് രംഗത്ത്. ശ്രീശാന്തിന്റെ വിലക്ക് നീക്കാന്‍ സര്‍ക്കാര്‍ ഇടപെടണമെന്ന് അദ്ദേഹം അറിയിച്ചു.
ശ്രീശാന്തിനെ തിരികെ കൊണ്ടു വരാന്‍ മുഖ്യമന്ത്രി സമ്മര്‍ദം ചെലുത്തേണ്ടത് ആവശ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ക്രിക്കറ്റിലേക്കുള്ള തിരിച്ചു വരവിന് ശ്രീശാന്തിന് എല്ലാ പിന്തുണയും വാഗ്ദാനം ചെയ്യുന്നതായ് അദ്ദേഹം പറഞ്ഞു.
ശ്രീശാന്തിന്റെ വീട്ടിലെത്തി നേരിട്ടാണ് അദ്ദേഹം ഈ കാര്യം അറിയിച്ചത്. ആരോപണ വിധേയനായിരുന്നപ്പോള്‍ സംസ്ഥാന സര്‍ക്കാര്‍ ശ്രീശാന്തിനെ അവഗണിച്ചതായും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: