ന്യൂദല്‍ഹി: രാജ്യത്തെ മികച്ച അധ്യാപകര്‍ക്കുള്ള പുരസ്ക്കാരത്തുക ഇരട്ടിയായി വര്‍ധിപ്പിച്ചു. 25000 രൂപയായിരുന്നു ഇത്തരത്തില്‍ തെരഞ്ഞെടുക്കപ്പെടുന്ന അധ്യാപകര്‍ക്ക് പുരസ്ക്കാരത്തുകയായി നല്‍കിയിരുന്നത്. ഇതാണ് ഇപ്പോള്‍ ഇരട്ടിയായി വര്‍ധിപ്പിച്ച് അരലക്ഷമാക്കിയിരിക്കുന്നത്.
40 ഗ്രാം വെള്ളി മെഡലും പ്രശസ്തിപത്രവും ക്യാഷ് അവാര്‍ഡുമാണു മികച്ച അധ്യാപകര്‍ക്ക് പുരസ്ക്കാരമായി ലഭിക്കുന്നത്.
1999ലാണ് ഇതിന് മുമ്പ് പുരസ്കാരത്തുക വര്‍ധിപ്പിച്ചത്. അന്ന് 10, 000 രൂപയായിരുന്നത് കാല്‍ലക്ഷമായി വര്‍ധിപ്പിക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: