കാബൂളില്‍ കുഴിബോംബ് സ്ഫോടനം : 20 മരണം

Friday 1 July 2011 11:12 am IST

കാബൂള്‍: അഫ്ഗാനിസ്ഥാനിലെ നിംറോസ് പ്രവശ്യയില്‍ ഉണ്ടായ കുഴിബോംബ് സ്‌ഫോടനത്തില്‍ ഇരുപത് പേര്‍ കൊല്ലപ്പെട്ടു. മുപ്പതിലേറെ പേര്‍ക്ക് പരിക്കേറ്റു. മരിച്ചവരില്‍ സ്ത്രീകളും കുട്ടികളും ഉള്‍പ്പെടുന്നു. ഖാസ് റോഡ് ജില്ലയില്‍ നിം‌റോസ് പ്രവിശ്യയിലെ കാന്‍ഡഹാര്‍ ദേശീയപാതയിലാണ് സംഭവം. ഇതുവഴി പോവുകയായിരുന്ന ബസിലെ യാത്രക്കാരാണ് അപകടത്തില്‍പ്പെട്ടത്.  ആക്രമണത്തിന്‍റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല. താലിബാന്‍ തീവ്രവാദികളാണ് സ്‌ഫോടനം നടത്തിയതെന്ന് പോലീസ് വ്യക്തമാക്കി. അഫ്ഗാന്‍ സുരക്ഷാ സൈന്യത്തെയോ അമേരിക്ക നേതൃത്വം നല്‍കുന്ന നാറ്റോ സൈന്യത്തെയോ ലക്ഷ്യമാക്കിയാണ് കുഴിബോംബ് സ്ഥാപിച്ചതെന്ന് കരുതുന്നു. സാധാരണക്കാരായ സ്ത്രീകളും കുട്ടികളും കൊല്ലപ്പെട്ടതിനാലാണ് സ്‌ഫോടനത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കാന്‍ താലിബാന്‍ തയ്യാറാകാത്തതെന്ന് സംശയിക്കുന്നു. ഗുരുതരമായ പരിക്കേറ്റവര്‍ക്ക് അമേരിക്കന്‍ സൈന്യം ചികിത്സ നല്‍കി. ഇന്നലെ ഹെല്‍മന്ദ് പ്രവിശ്യയില്‍ ദേശീയപാതയിലുണ്ടായ ബോംബ് സ്ഫോടനത്തില്‍ ആറു സാധാരണക്കാര്‍ കൊല്ലപ്പെട്ടിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.