പാട്ന: ബീഹാറിന്റെ തലസ്ഥാനമായ പാട്നയില്‍ അജ്ഞാതരായ അക്രമികളുടെ വെടിയേറ്റ് ബിജെപി നേതാവ് കൊല്ലപ്പെട്ടു. അവിനാഷ് എന്ന യുവാവാണ് മരിച്ചത്. സലീംപൂരിലെ ദാല്ദാലി റോഡിലുള്ള ഒരു ക്ഷേത്രത്തിന് മുന്നില്‍ ഇന്ന് രാവിലെ 6.30നാണ് സംഭവം. പൊലീസ് സ്ഥലത്തെത്തിയിട്ടുണ്ട്.
മൂന്നു പേരടങ്ങുന്ന സംഘമാണ് ആക്രമണം നടത്തിയത്. ഇവരുടെ ദൃശ്യം സിസിടിവി ക്യാമറയില്‍ പതിഞ്ഞിട്ടുണ്ടെന്നും ഇവരെ ഉടന്‍ തന്നെ അറസ്റ്റ് ചെയ്യുമെന്നും പൊലീസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: