വര്‍ക്ക് ഷോപ്പിനു തീ പിടിച്ചു

Saturday 20 May 2017 10:54 am IST

കാട്ടാക്കട: ഇന്ത്യന്‍ ഓയില്‍ പെട്രോള്‍ പമ്പിനു സമീപത്തെ കൃഷ്ണ മോട്ടോര്‍സില്‍ തീപിടിച്ചു. ഇന്നലെ രാത്രി ഏഴരക്കാണ് തീ കത്തി പടര്‍ന്നത്. വര്‍ക്ക് ഷോപ്പിനുള്ളില്‍ നിന്നും പുക ഉയരുന്നത് കണ്ട നാട്ടുകാര്‍ പോലീസിനെയും അഗ്‌നിശമന സേനയും വിവരം അറിയിക്കുകയായിരുന്നു. അരമണിക്കൂറിലേറെ നടത്തിയ പരിശ്രമത്തിനൊടുവിലാണ് തീ നിയന്ത്രണ വിധേയമായത്. വര്‍ക്‌ഷോപ്പിനുള്ളിലുണ്ടായിരുന്ന കാറും ഓട്ടോയും ഭാഗീഗമായി തീ പിടിച്ചു. തീ പിടിക്കുമ്പോള്‍ സ്ഥാപനത്തില്‍ ജീവനക്കാരോ ഉടമയോ ഉണ്ടായിരുന്നില്ല. രക്ഷപ്രവര്‍ത്തകാരുടെ സമയോചിതമായ ഇടപെടലില്‍ സമീപത്തെ പെട്രോള്‍ പമ്പിലേക്ക് തീ പടരാതെ വന്‍ ദുരന്തം ഒഴിവായി. വര്‍ക്ക് ഷോപ്പില്‍ സൂക്ഷിച്ചിരുന്ന ഉപയോഗ ശൂന്യമായ ഓയിലില്‍ വിളക്ക് തിരി വീണു തീ പടര്‍ന്നതാവാം എന്നാണു പ്രാഥമിക നിഗമനം. നക്രാചിറ സ്വദേശി അനില്‍കുമാറിന്റെ സ്ഥാപനമാണ് തീ പിടിച്ചത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.