ന്യൂദല്‍ഹി: മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ടിനായുള്ള കേരളത്തിന്റെ അപേക്ഷ കേന്ദ്രം തള്ളി. സുപ്രീം കോടതിയില്‍ കേസ് നടക്കുന്നതിനാല്‍ അപേക്ഷ പരിഗണിക്കാനാവില്ലെന്ന് കോടതി പറഞ്ഞു. വിദഗ്ദ്ധ സമിതിയുടെ ശുപാര്‍ശ വ്യക്തമാക്കി കേന്ദ്രം കേരളത്തിന് കത്തയച്ചു.
പരിസ്ഥിതി അനുമതി തേടി കേരളം നല്കിയ അപക്ഷേയിലെ തുടര്‍ നടപടികളെല്ലാം അവസാനിപ്പിച്ചതായി കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം കേരളത്തെ അറിയിച്ചു. അണക്കെട്ടിലെ ജലനിരപ്പ് ഉയര്‍ത്താമെന്ന സുപ്രീംകോടതി വിധിയെ തുടര്‍ന്നാണ് പുതിയ ഡാം എന്ന ആവശ്യവുമായി കേരളം പരിസ്ഥിതി മന്ത്രാലയത്തെ സമീപിച്ചത്.
എന്നാല്‍ സുപ്രീംകോടതി വിധിയില്‍ പുതിയ അണക്കെട്ട് ആവശ്യമില്ലെന്ന് പറഞ്ഞിരുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടിയാണ് തമിഴ്നാട് പുതിയ അണക്കെട്ടിനെതിരെ സുപ്രീംകോടതിയെ സമീപിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: