ആനവേട്ട: കൃഷ്ണന്‍കുട്ടിയുടെ മൊഴി രേഖപ്പെടുത്തി

Thursday 6 August 2015 11:16 pm IST

കോതമംഗലം: ആനവേട്ടക്കേസില്‍ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചതിനെ തുടര്‍ന്ന് ആത്മഹത്യക്ക് ശ്രമിച്ച് ആശുപത്രിയില്‍ കഴിയുന്ന കുട്ടമ്പുഴ കൂവപ്പാറ കൃഷ്ണന്‍കുട്ടിയുടെ മൊഴി മജിസ്‌ട്രേറ്റ് രേഖപ്പെടുത്തി. അന്വേഷണ സംഘത്തിനു മുന്നില്‍ ഹാജരാകാനാവശ്യപ്പെട്ട് ചൊവ്വാഴ്ച കൃഷ്ണന്‍കുട്ടിയുടെ വീട്ടില്‍ വനപാലകര്‍ നോട്ടീസ് നല്‍കിയിരുന്നു. ബുധനാഴ്ച പുലര്‍ച്ചെ വിഷംകഴിച്ച് അവശനിലയില്‍ കണ്ടെത്തിയ കൃഷ്ണന്‍കുട്ടിയെ കോതമംഗലം സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. അപകടനില തരണം ചെയ്തതിനെ തുടര്‍ന്ന് കോതമംഗലം സെക്കന്റ് ക്ലാസ് മജിസ്‌ട്രേറ്റ് ആശുപത്രിയിലെത്തി ഇയാളില്‍നിന്നും മൊഴിയെടുത്തു. ബുധനാഴ്ച അറസ്റ്റ് രേഖപ്പെടുത്തിയ മാന്ദാനത്ത് സുകുമാരനെ തെളിവെടുപ്പുകള്‍ക്ക്‌ശേഷം ഇന്നലെ കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു. നേര്യമംഗലം ആനവേട്ടക്കേസില്‍ പ്രതിചേര്‍ക്കപ്പെട്ടയാള്‍ ഇന്ന് അന്വേഷണ സംഘത്തിനുമുന്നില്‍ കീഴടങ്ങും. ചേലാട് കരിങ്ങഴ സ്വദേശി രാജുവാണ് അന്വേഷണ സംഘത്തിന് മുന്നില്‍ കീഴടങ്ങുക. ഈ കേസില്‍ മുമ്പ് അറസ്റ്റിലായ കോഴിപ്പിള്ളി മീനാംകുഴിയില്‍ സജിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് രാജുവിനെ പ്രതിചേര്‍ത്തത്. ഇതിനിടെ നേര്യമംഗലം റെയിഞ്ച് ഓഫീസര്‍ സോമനെ കല്‍പ്പറ്റയിലേയ്ക്ക് സ്ഥലം മാറ്റി. വിരമിക്കാന്‍ മാസങ്ങള്‍ മാത്രമുള്ളപ്പോള്‍ സ്ഥലം മാറ്റിയത് വിവാദത്തിനിടയാക്കിയിട്ടുണ്ട്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.