നാളികേര വിപണിയില്‍ മെച്ചപ്പെട്ട വില തുടരുമെന്ന് ബോര്‍ഡ്

Thursday 6 August 2015 11:26 pm IST

കൊച്ചി: പ്രധാനപ്പെട്ട നാളികേര ഉല്പദാക സംസ്ഥാനങ്ങളിലെല്ലാം സീസണ്‍ അവസാനിക്കുകയും വടക്കെ ഇന്ത്യയില്‍ ഉത്സവ സീസണ്‍ ആരംഭിക്കുന്നതിനാലും കേരളത്തിലെ അടുത്ത ഉല്പാദക സീസണ്‍ ആരംഭിക്കുന്ന ഫ്രെബുവരി-മാര്‍ച്ച് മാസംവരെ വിലയിടിവിനുള്ള സാദ്ധ്യതകള്‍ കാണുന്നില്ലെന്ന് നാളികേര വികസന ബോര്‍ഡ് വ്യക്തമാക്കി. ഇന്ത്യയിലെ പ്രധാന സംസ്ഥാനങ്ങളിലെ വിപണിയില്‍ നാളികേര ഉല്പന്നങ്ങള്‍ക്കുണ്ടാകുന്ന വിലവ്യതിയാനങ്ങള്‍ ബോര്‍ഡ്  നിരീക്ഷിച്ചു വരികയാണ്. ഇപ്പോഴുള്ള സാഹചര്യത്തില്‍ വിലയിടിവിനുള്ള സ്വാഭാവികമായ കാരണങ്ങളൊന്നും തന്നെ നിലവിലിലെങ്കിലും വിലയിടിക്കാനുള്ള തല്പരകക്ഷികളുടെ കുത്സിത ശ്രമങ്ങളെ തിരിച്ചറിയണം. കോഴിക്കോട് - കൊച്ചി മാര്‍ക്കറ്റുകളില്‍ കഴിഞ്ഞ ദിവസം വെളിച്ചെണ്ണക്ക് ക്വിന്റലിന് 13,300 - 13,400 രൂപ വിലയുള്ളപ്പോള്‍ 10,800 രൂപയാണ് കേരളത്തിലെ ശരാശരി വില എന്ന തരത്തിലുള്ള വാസ്തവ വിരുദ്ധവും തെറ്റിദ്ധാരണാജനകവുമായ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നതിനു പിന്നില്‍ ദുഷ്ടലാക്കാണുള്ളത്. ഇപ്പോഴത്തെ ഉണര്‍വ്വ് ഓണം കഴിയുന്നതുവരെയേ നീണ്ടുനില്‍ക്കുകയുള്ളൂ എന്ന രീതിയിലുള്ള നിരീക്ഷണങ്ങള്‍ അസ്ഥാനത്താണ്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.