ഹൈദരാബാദ്: പ്രൊ കബഡി ലീഗില്‍ ബംഗളൂരു ബുള്‍സിന് തകര്‍പ്പന്‍ ജയം. ബംഗാള്‍ വാരിയേഴ്സിനെ 22-33ന് തുരത്തി ബംഗളൂരു. എട്ടു മത്സരങ്ങളില്‍ 30 പോയിന്റുമായി മൂന്നാം സ്ഥാനത്ത് തുടരുന്നു ബംഗളൂരു. ഒമ്പത് കളികളില്‍ 11 പോയിന്റുള്ള ബംഗാള്‍ വാരിയേഴ്സ് ഏഴാം സ്ഥാനത്ത്.
അജയ് താക്കൂറിന്റെ തകര്‍പ്പന്‍ പ്രകടനമാണ് ബംഗളൂരുവിനെ മികച്ച ജയത്തിലേക്കു നയിച്ചത്. 12 പോയിന്റോടെ താക്കൂര്‍ ടോപ് സ്കോറര്‍. ലീഗില്‍ സ്ഥിരതയാര്‍ന്ന പ്രകടനം നടത്തുന്ന നായകന് മന്‍ജീത് ചില്ലാറും അവസരത്തിനൊത്തുയര്‍ന്നു. മന്‍ജീത് എട്ട് പോയിന്റ് സംഭാവന ചെയ്തു. നിലേഷ് ഷിന്‍ഡെയും ദീപക് കുമാറുമാണ് ബംഗാളിന്റെ പോരാട്ടം നയിച്ചത്. ഇരുവര്‍ക്കും അഞ്ച് പോയിന്റ് വീതം.
തുടക്കത്തില്‍ ഒപ്പത്തിനൊപ്പം പൊരുതിയ ബംഗാള്‍ മത്സരം പതിനേഴ് മിനിറ്റിലെത്തുമ്പോള്‍ വരെ ഒപ്പമുണ്ടായിരുന്നു. അവിടം മുതല്‍ ബംഗളൂരു കുതിപ്പു തുടങ്ങി. പിന്നീട് ഒരിക്കല്‍ പോലും ഒപ്പമെത്താനായില്ല ബംഗാളി യോദ്ധാക്കള്‍ക്ക്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: