ബാലുരേി: കിനാലൂര്‍ ഉഷ സ്കൂളിന് സഹായഹസ്തവുമായി പി.ടി. ഉഷയെ കാണാന്‍ മഞ്ജു വാര്യരെത്തി. സ്കൂളിന്റെ സുഗമമായ പ്രവര്‍ത്തനത്തിന് തുക സമാഹരിക്കാന്‍ കോഴിക്കോട് നൃത്ത പരിപാടി നടത്താന്‍ തയാറെന്ന് മഞ്ജു പറഞ്ഞു. കുട്ടിക്കാലം മുതല്‍ ആരാധിച്ചു വരുന്ന ഉഷയെ നേരില്‍ കാണാന്‍ കഴിഞ്ഞത് മഹാഭാഗ്യമെന്നും അവര്‍.
കഴിഞ്ഞ ഏഷ്യന്‍ ഗെയിംസില്‍ മികച്ച പ്രകടനം നടത്തിയ ടിന്റു ലൂക്കയ്ക്ക് അന്‍പതിനായിരത്തി ഒന്ന് രൂപയുടെ ചെക്കും മഞ്ജു വാര്യര്‍ കൈമാറി. മഞ്ജു വന്നതില്‍ സന്തോഷമെന്ന് ഉഷ പ്രതികരിച്ചു. സ്കൂളിന്റെ ഭൗതിക സാഹചര്യങ്ങള്‍ നേരിട്ടു മനസിലാക്കി മഞ്ജു. കുട്ടികള്‍ക്കൊപ്പവും സ്റ്റാഫിനൊപ്പവും ഫോട്ടോ എടുത്തും, ഓട്ടോഗ്രാഫ് നല്‍കിയുമാണ് അവര്‍ മടങ്ങിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: