ചെറുവത്തൂര്‍: മയ്യിച്ചയില്‍ കെ.എസ്.ആര്.ടി.സി ബസ് അപകടത്തില്‍പ്പെട്ട് ഇരുപത്തിയഞ്ച് പേര്‍ക്ക് പരിക്കേറ്റു. ഇന്ന് രാവിലെ ഏഴരയോടെയാണ് അപകടമുണ്ടായത്.
ദേശീയപാതയില്‍ കാര്യങ്കോട് പാലം കടന്ന ശേഷം അമ്പതുമീറ്ററോളം ഓടിയ ബസ് റോഡിന്റെ കിഴക്ക് ഭാഗത്തെ 50മീറ്ററോളം താഴ്ചയില്‍ വയലിലേക്ക് മറിയുകയായിരുന്നു. പരിക്കേറ്റ യാത്രക്കാരെ ചെറുവത്തൂര്‍, നീലേശ്വരം എന്നിവിടങ്ങളിലെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. ആരുടെയും പരിക്ക് ഗുരുതരമല്ല.
കാസര്‍കോട് നിന്ന് കണ്ണൂര്‍ ഭാഗത്തേക്ക് പോവുകയായിരുന്ന ടൗണ്‍ ടു ടൗണ്‍ ബസാണ് അപകടത്തില്‍പ്പെട്ടത്. എതിരെ വന്ന മീന്വാഹനത്തിന് സൈഡ് കൊടുക്കുമ്പോള്‍ നിയന്ത്രണംവിട്ടു മറിയുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: