കോഴിക്കോട്: കുളിമുറിയില്‍ ഒളിഞ്ഞുനോക്കിയതിന് എം.ഐ. ഷാനവാസ് എംപിയുടെ ഡ്രൈവറെ നാട്ടുകാര്‍ പിടികൂടി. മലപ്പുറം ഐക്കരപ്പടി സ്വദേശി ഇളയടത്ത് നൗഷാദി(32)നെയാണ് വീട്ടുടമസ്ഥനും നാട്ടുകാരും ചേര്‍ന്ന് പിടികൂടി പോലീസില്‍ ഏല്‍പ്പിച്ചത്.
കോഴിക്കോട് തൊണ്ടയാടിനടുത്ത കുടില്ത്തോട്ടിലെ എംപിയുടെ വസതിക്കു സമീപത്തെ വീട്ടിലെ കുളിമുറിയിലേക്ക് ഒളിഞ്ഞുനോക്കിയെന്നാണ് പരാതി. വ്യാഴാഴ്ച രാത്രിയായിരുന്നു സംഭവം. വീട്ടിലെ എക്സോസ്റ്റ് ദ്വാരത്തിലൂടെ ഒളിഞ്ഞുനോക്കുകയായിരുന്ന നൗഷാദിനെ കയ്യോടെ പിടികൂടുകയായിരുന്നു.
കോഴിക്കോട് ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി നൗഷാദിനെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. എന്നാല്‍ ഇയാള്‍ എംപിയുടെ ഡ്രൈവര്‍ ആണോയെന്ന് വ്യക്തമാക്കാന്‍ പോലീസ് തയ്യാറായിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: