സഹായഹസ്തവുമായി അമൃത മെഡി. സംഘം പ്രളയബാധിത സംസ്ഥാനങ്ങളില്‍

Friday 7 August 2015 6:35 pm IST

അമൃത ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സിന്റെ ഡിസാസ്റ്റര്‍ മെഡിക്കല്‍ സംഘത്തെ ജില്ലാ കളക്ടര്‍ രാജമാണിക്യം യാത്രയാക്കുന്നു

കൊച്ചി: പ്രളയബാധിത മേഖലയായ രാജസ്ഥാന്‍, ഗുജറാത്ത് എന്നിവിടങ്ങളില്‍ സഹായഹസ്തവുമായി അമൃത ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ്. അമൃതയുടെ ആധുനിക സംവിധാനങ്ങളോടുകൂടിയ 25 അംഗ ഡിസാസ്റ്റര്‍ മെഡിക്കല്‍ സംഘം ഇന്നലെ ദുരിതബാധിത പ്രദേശങ്ങളിലേക്ക് പുറപ്പെട്ടു.

ജില്ലാ കളക്ടര്‍ രാജമാണിക്യം മെഡിക്കല്‍ സംഘത്തെ യാത്രയയച്ചു. ദുരിതമനുഭവിക്കുന്നവരുടെ കണ്ണീരൊപ്പാന്‍ അമ്മയും മഠവും എപ്പോഴും മുന്നിലുണ്ടാകാറുണ്ടെന്നും ഇത്തരം പ്രവര്‍ത്തനങ്ങള്‍ മാതൃകയാണെന്നും കളക്ടര്‍ പറഞ്ഞു.

മെഡിക്കല്‍ ഡയറക്ടര്‍ ഡോ. പ്രേംനായര്‍, ബ്രഹ്മചാരി ഡോ. ജഗ്ഗു, ഡോ. ബീന, ഡോ. രാജേഷ്‌പൈ, പി.കെ.സുധാകരന്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.