ന്യൂദല്‍ഹി: പാക് അധിനിവേശ കശ്മീരിലെ പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിക്കാന്‍ ചൈനയോട് ആവശ്യപ്പെട്ടതായി പ്രതിരോ ധമന്ത്രി മനോഹര്‍ പരീക്കര്‍ പറഞ്ഞു. പാക് അധിനിവേശ കശ്മീരില്‍ ചൈനയുടെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് നടന്ന ചര്‍ച്ചയില്‍ പ്രതിരോധമന്ത്രി എഴുതി വായിച്ച പ്രസ്താവനയിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.
ഇന്ത്യന്‍ മഹാസമുദ്രത്തില്‍ ചൈനീസ് കപ്പലുകളുടെ സാന്നിധ്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. 2009 മുതല്‍ ഗള്‍ഫ് മേഖലയിലെ കടല്‍ക്കൊള്ളക്കാരെ തുരത്തു ന്നതിനായി ചൈനീസ് നേവിയുടെ കപ്പലുകളുണ്ടെന്നും മന്ത്രി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: