ബസും കാറും കൂട്ടിയിടിച്ച് കാര്‍ യാത്രക്കാരന്‍ മരിച്ചു

Friday 7 August 2015 8:57 pm IST

കാഞ്ഞാര്‍ : ബസും കാറും കൂട്ടിയിടിച്ച് കാര്‍ യാത്രക്കാരന്‍ മരിച്ചു. കല്ലാര്‍കുട്ടി കാരക്കൊമ്പില്‍ അഡ്വ. ജോളി കെ മാണി(56)യാണ് മരിച്ചത്. ഇന്നലെ വൈകിട്ട് മൂന്നുമണിയോടെ കാഞ്ഞാര്‍ ലെയ്ക്ക് വുഡ് ഹോട്ടലിന് സമീപമാണ് അപകടം നടന്നത്. പരിക്കേറ്റ് കാറിനുള്ളില്‍ കുരുങ്ങിക്കിടന്ന ജോളിയെ കാഞ്ഞാര്‍ പോലീസെത്തിയാണ് തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചത്. പരിക്ക് ഗുരുതരമായതിനെത്തുടര്‍ന്ന് കോലഞ്ചേരി മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. ഏഴ് മണിയോടെ മരിച്ചു. മൂലമറ്റത്തുനിന്നും തൊടുപുഴയ്ക്ക് പോകുകയായിരുന്ന മച്ചാന്‍സ് ബസിലാണ് കാര്‍ ഇടിച്ചത്. കാര്‍ ദിശ തെറ്റി വന്നതാണ് അപകടത്തിന് കാരണം.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.