വാഹനപരിശോധന ഡിജിപിയുടെ സര്‍ക്കുലര്‍ ലംഘിച്ച്

Friday 7 August 2015 9:49 pm IST

തൃശൂര്‍: തിരക്കേറിയ സമയത്തും തിരക്കേറിയ റോഡുകളിലും വാഹനപരിശോധന പാടില്ലെന്ന് ഡിജിപി നേരത്തെ സര്‍ക്കുലര്‍ ഇറക്കിയിരുന്നു. രാവിലെ പതിനൊന്നു വരെ പരിശോധന പാടില്ലെന്നും ഉത്തരവിലുണ്ട്. ഇവ ലംഘിച്ചാണ് ഇന്നലെ മണ്ണുത്തിയില്‍ വാഹനപരിശോധന നടന്നത്. അശാസ്ത്രീയമായ പരിശോധന മൂലം വിലപ്പെട്ട രണ്ടു ജീവനുകളാണ് നഷ്ടപ്പെട്ടത്. പോലീസിനെ ന്യായീകരിക്കുന്ന സമീപനമാണ് സിറ്റി പോലീസ് കമ്മീഷണര്‍ ഉള്‍പ്പടെയുള്ള ഉന്നത ഉദ്യോഗസ്ഥര്‍ എടുത്തിരിക്കുന്നത്. ബൈക്ക് യാത്രക്കാര്‍ അമിത വേഗതയിലായിരുന്നുവെന്നും ടിപ്പര്‍ ലോറിയെ മറി കടക്കാനുള്ള ശ്രമത്തിനിടെയാണ് അപകടം ഉണ്ടായതെന്നുമാണ് അവര്‍ പറയുന്നത്. എന്നാല്‍ ദൃക്‌സാക്ഷികള്‍ ഇതിനെ ശക്തമായി എതിര്‍ക്കുന്നു. ദുരന്തത്തെത്തുടര്‍ന്ന് എസ്‌ഐ പങ്കജാക്ഷനെ സസ്‌പെന്‍ഡ് ചെയ്തതായി ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല അറിയിച്ചു. തിരക്കുള്ള സമയത്ത് വാഹന പരിശോധന ഒഴിവാക്കുമെന്നും മന്ത്രി പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.