കൊച്ചി: തെറ്റായ വസ്തുതകള്‍ ചൂണ്ടിക്കാട്ടി ഹര്‍ജി നല്‍കിയതിനെതിരെ അഞ്ചുലക്ഷം രൂപ പിഴ ചുമത്താതിരിക്കാന്‍ കാരണം കാണിക്കാന്‍ ഹൈക്കോടതി നിര്‍ദ്ദേശം. തുറവൂര്‍ മഹാക്ഷേത്ര ഭക്തജനസമിതിക്കെതിരെ പ്രദേശവാസിയായ കെ. സോമന്‍നായരുടെ ഹര്‍ജി വസ്തുതാവിരുദ്ധമാണെന്ന് കണ്ടതിനെ തുടര്‍ന്നാണ് ഹൈക്കോടതി ഇത്തരത്തില്‍ പരാമര്‍ശം നടത്തിയത്. ജസ്റ്റിസ് തോട്ടത്തില്‍ ബി. രാധാകൃഷ്ണന്, ജസ്റ്റിസ് സുനില്‍ തോമസ് എന്നിവരടങ്ങുന്ന ഡിവിഷന് ബെഞ്ചാണ് കേസ് പരിഗണിച്ചത്. ഹര്‍ജി വിശദമായ വാദത്തിന് സെപ്തംബര്‍ 16ന് വീണ്ടും പരിഗണിക്കും.
ക്ഷേത്രഭൂമിയുടെ വരുമാനം, സോമയാഗം, ലക്ഷാര്‍ച്ചന സംബന്ധിച്ച കണക്കുകള്‍ ഓഡിറ്റ് ചെയ്തില്ലെന്നും, ക്ഷേത്രക്കുളം നവീകരിച്ചതില്‍ ക്രമക്കേട് ഉണ്ടെന്നും കാണിച്ചാണ് സോമന് നായര്‍ ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചത്. ഇതിനെ തുടര്‍ന്ന് ഓംബുഡ്സ്മാന് പരിശോധന നടത്തി സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പരാതിയില്‍ പറഞ്ഞത് വസ്തുതാവിരുദ്ധമാണെന്ന് കണ്ടെത്തുകയും ചെയ്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: