ചില യഥാര്‍ത്ഥ മതേതര ആശങ്കകള്‍

Friday 7 August 2015 10:17 pm IST

2011 ലെ സെന്‍സസ് അനുസരിച്ച് ജനസംഖ്യാനുപാതത്തിന്റെ റിപ്പോര്‍ട്ട്, ഹിന്ദു ജനസംഖ്യ 56 ശതമാനത്തില്‍ നിന്ന് 48 ശതമാനമായി കുറഞ്ഞിരിക്കുന്നു. മുസ്ലിം ക്രിസ്ത്യന്‍ ജനസംഖ്യ 52 ശതമാനമായി വര്‍ധിക്കുകയും ചെയ്തിരിക്കയാണ്. ഈ തോതനുസരിച്ച് 2021 ല്‍ ഹിന്ദു-മുസ്ലിം അനുപാതം കേരളത്തില്‍ തുല്യമാവാനാണ് സാധ്യത. ഒപ്പം മലബാര്‍ മേഖലയില്‍ മുസ്ലിങ്ങള്‍ ഭൂരിപക്ഷവുമാവും. കേരളം വിഭജിച്ച് മലബാര്‍ പ്രത്യേക സംസ്ഥാനമാവണമെന്ന് വിവിധ മുസ്ലിം മതമൗലികവാദ സംഘടനകള്‍ ഇതിനകംതന്നെ ആവശ്യമുന്നയിച്ചിട്ടുണ്ട്. 2021 മുതല്‍ സംസ്ഥാന വിഭജനവാദം കൂടുതല്‍ ശക്തിപ്പെടാനാണ് സാധ്യത. ഇന്ത്യാ വിഭജനവേളയില്‍ തന്നെ 'മാപ്പിള സ്ഥന്‍' വാദമുയര്‍ന്ന മേഖലകള്‍ ഉള്‍പ്പെടുന്ന ഇവിടെ, പഴയ ലീഗിന്റെ തുടര്‍ച്ചയായ ഇപ്പോഴത്തെ മുസ്ലിംലീഗ്, നിര്‍ണായക സ്വാധീനമുള്ള രാഷ്ട്രീയ കക്ഷിയുമാവും. മുസ്ലിം ഭൂരിപക്ഷ ജില്ല അനുവദിച്ച മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിക്ക്,സ്വാഭാവികമായും അതിനെ പിന്തുണയ്ക്കാതിരിക്കാനാവില്ല. കോണ്‍ഗ്രസ് പാര്‍ട്ടി മുന്നണി സംവിധാനത്തിന്റെ ഭാഗമായി അതോടൊപ്പം നില്‍ക്കയും ചെയ്യുന്നതോടെ ക്രമേണ മലബാര്‍ സംസ്ഥാനവാദം ഗതിമാറി വിഘടനവാദത്തിലേക്ക് രൂപാന്തരം പ്രാപിക്കാനുള്ള സാധ്യത തീര്‍ത്തും അവഗണിക്കാനാവില്ല. ഇപ്പോള്‍ തന്നെ ഇസ്ലാമിക തീവ്രവാദ സംഘടനകള്‍ക്ക് ഏറെ പ്രിയപ്പെട്ട ഈ മേഖല പാക്കിസ്ഥാന്‍ ചാരസംഘടനകളുടെയും ഐഎസ്‌പോലുള്ള ഇസ്ലാമിക ഭീകരപ്രസ്ഥാനങ്ങളുടെ ഒക്കെ ഇടപെടലുകളോടെ പ്രശ്‌ന സങ്കീര്‍ണമാവാനാണ് സാധ്യത! യഥാര്‍ത്ഥ മതേതരത്വവും രാജ്യത്തിന്റെ അഖണ്ഡതയും ഒപ്പം കേരളത്തനിമയും നിലനിന്നുകാണാന്‍ ആഗ്രഹിക്കുന്നവര്‍ അതിയായ ജാഗ്രത പുലര്‍ത്തേണ്ട സമയമാണ് വരുന്നത്; ആസന്നമായ പഞ്ചായത്ത്,മുനിസിപ്പല്‍ നിയമസഭാ തെരഞ്ഞെടുപ്പുകള്‍.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.