ചാക്കുന്നത്ത് ശ്രീമഹാദേവ ക്ഷേത്രത്തില്‍ ഭണ്ഡാരം കുത്തിത്തുറന്ന് മോഷണം

Friday 7 August 2015 10:41 pm IST

മൂവാറ്റുപുഴ: ക്ഷേത്രങ്ങളില്‍  ഭണ്ഡാരംകുത്തിതുറന്ന് കവര്‍ച്ച നടത്തുന്ന സംഭവങ്ങള്‍ വ്യാപകമാകുന്നു. ഇന്നലെ മൂവാറ്റുപുഴ മുടവൂര്‍ ചാക്കുന്നത്ത് ശ്രീ മഹാദേവക്ഷേത്രത്തിലെ ഭണ്ഡാരങ്ങള്‍ കുത്തിതുറന്ന് പണം കവര്‍ ന്നു. ക്ഷേത്രത്തിന്റെ മുന്നിലേ യും ഉപദേവതയായ ദേവിക്ഷേ ത്രത്തിന്റെ ശ്രീകോവിലിന് മു ന്നിലുള്ള ഭണ്ഡാരത്തില്‍ നിന്നുമാണ് പണം കവര്‍ന്നത്. താഴുകള്‍ തകര്‍ത്തശേഷം ഭണ്ഡാരം തുറന്നാണ് മോഷണം. 5,000/-ത്തോളം രൂപയും സമീപത്തെ കൗണ്ടറിന്റെ വാതില്‍ തുറന്ന് മേ ശയില്‍ കിടന്ന 150രൂപയോളവും മോഷ്ടാക്കള്‍ കവര്‍ന്നിട്ടുണ്ട്. ഓ ഫീസിലെ സ്‌ട്രോംഗ്‌റൂം തുറക്കുവാനുള്ള ശ്രമവും നടന്നിട്ടുണ്ട്. എന്നാല്‍, ക്ഷേത്രത്തിനകത്ത് മോഷ്ടാക്കള്‍ കയറിയിട്ടില്ലെന്നാ ണ് വ്യക്തമാകുന്നത്. പുലര്‍ച്ചെ 5മണിയോടെ ക്ഷേത്രത്തിലെത്തിവരാണ് മോഷണം നടന്നത് കണ്ടെത്തിയത്. ഡോഗ് സ്‌ക്വാ ഡും വിരല്‍അടയാള വിദഗ്ദ്ധരും മൂവാറ്റുപുഴ എസ്‌ഐ സമീഷി ന്റെ നേതൃത്വത്തില്‍ പോലീസും സ്ഥലത്തെത്തി പരിശോധന നടത്തി. കഴിഞ്ഞ 6മാസത്തിനിടെ മൂ വാറ്റുപുഴയിലെ നിരവധി ക്ഷേ ത്രങ്ങളിലാണ് ഭണ്ഡാരം കുത്തിതുറന്ന് മോഷണം നടന്നിരിക്കുന്നത്. ശിവന്‍കുന്ന്‌ക്ഷേത്രം, രാമംഗലം ക്ഷേത്രം, മൂവാറ്റുപുഴക്കാവ് ഭഗവതിക്ഷേത്രം, ശ്രീ കുമാരഭജനദേവസ്വം ക്ഷേത്രം, കിക്കേക്കര തൃക്ക നരസിംഹസ്വാമി ക്ഷേത്രം തുടങ്ങി നിരവധി ക്ഷേത്രങ്ങളി ലെ ഭണ്ഡാരത്തിന്റെ താഴുകള്‍ തകര്‍ത്താണ് മോഷണം അരങ്ങേറിയിട്ടുള്ളത്. എല്ലാ മോഷണങ്ങളും ഒരേരീതിയിലാണ് നടന്നിട്ടുള്ളതെന്നാണ് കണ്ടെത്തിയിട്ടുള്ളത്. എ ന്നാല്‍, ഇതുവരേയും മോഷ്ടാക്കളെ കണ്ടെത്തുന്നതിന് പോ ലീസിന് കഴിഞ്ഞിട്ടില്ല. മോഷ ണം നടക്കുമ്പോള്‍മാത്രം രാത്രി യുംപകലുമില്ലാതെ പട്രോളിംഗ് നടത്തുന്നതല്ലാതെ ഒരുതെളി വും കണ്ടെത്തിയിട്ടില്ല. പലക്ഷേ ത്രങ്ങളിലും ആയിരക്കണക്കിന് രൂപയാണ് നഷ്ടപ്പെട്ടിരിക്കുന്നത്. പരാതി നല്‍കല്‍ മാത്രമേ പ്ര യോജനമുള്ളുവെന്ന് കണ്ടതില്‍ പിന്നെ മോഷണം നടന്ന പലസ്ഥാപനങ്ങളുടേയും ഉടമകള്‍ പരാതി നല്‍കാറില്ല. മോഷണം പെരുകിയതോടെ യഥാര്‍ത്ഥ മോഷ്ടാക്കളെ കണ്ടെത്തുന്നതി ന് ഒരുമാസംമുമ്പ് റസി. അസോസിയേഷന്റെ നേതൃത്വത്തില്‍ മൂ വാറ്റുപുഴയിലെ വിവിധ വാര്‍ഡുകള്‍ കേന്ദ്രീകരിച്ച് പട്രോളിംഗ് ആരംഭിച്ചിട്ടുണ്ട്. ഇതിന്റെ ഉദ് ഘാടനം സിഐയാണ്‌നിര്‍വഹിച്ചത്. എന്നിട്ട്‌പോലും മോഷണപരമ്പരയ്ക്ക് കടിഞ്ഞാണിടാന്‍ പോലീസിനോ അസോസിയേഷനോ കഴിയാത്തത് മോഷ്ടാക്കള്‍ക്ക് സഹായകരമാണ്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.