ബട്ടനും ഭാര്യയും കവര്‍ച്ചക്കിരയായി

Friday 7 August 2015 10:44 pm IST

പാരീസ്: ബ്രിട്ടീഷ് ഫോര്‍മുലാവണ്‍ ഡ്രൈവര്‍ ജെന്‍സന്‍ ബട്ടനും ഭാര്യ ജെസീക്കയും ഫ്രാന്‍സില്‍ വന്‍ കവര്‍ച്ചയ്ക്ക് ഇരയായി. ജെസീക്കയുടെ കല്യാണ നിശ്ചയ മോതിരമടക്കം മൂന്നു കോടിയോളം രൂപയുടെ മൂല്യമുള്ള വസ്തുക്കള്‍ നഷ്ടപ്പെട്ടെന്നാണ് റിപ്പോര്‍ട്ട്. മക്‌ലാരന്റെ ഡ്രൈവറായ ബട്ടന്‍ ഭാര്യയ്‌ക്കൊപ്പം ഫ്രഞ്ച് നഗരമായ മൊണോക്കയില്‍ താമസിക്കുകയാണിപ്പോള്‍. വിനോദ സഞ്ചാര കേന്ദ്രമായ ഫ്രഞ്ച് റിവിയേറയില്‍ തിങ്കളാഴ്ച രാത്രിയാണ് സംഭവം. സെയ്ന്റ് ട്രോപസ് റിസോട്ടില്‍ വില്ല വാടകയ്‌ക്കെടുത്ത ബട്ടനും ഭാര്യയും സുഹൃത്തുകള്‍ക്കൊപ്പം അവധിയാഘോഷിക്കുകയായിരുന്നു. രാത്രി എല്ലാവരും ഉറങ്ങിയശേഷം വില്ലയിലെക്ക് കയറിയ രണ്ടുപേര്‍ കവര്‍ച്ച നടത്തി രക്ഷപെട്ടു. ബട്ടനെയും കൂട്ടരെയും ബോധരഹിതരാക്കാന്‍ മോഷ്ടാക്കള്‍ വിഷ വാതകം പ്രയോഗിച്ചതായി കരുതപ്പെടുന്നു.മോഷ്ടാക്കളെ പിടിക്കാന്‍ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.