മനോജ് ആലുങ്കല്‍ സംവിധാനം നിര്‍വഹിക്കുന്ന ഇതിനുമപ്പുറം പ്രദര്‍ശനത്തിനെത്തി. കരുത്തുറ്റ സ്ത്രീ കഥാപാത്രങ്ങള്‍ മാഞ്ഞു തുടങ്ങിയിരിക്കുന്ന മലയാള സിനിമയ്ക്ക് ഒരു പുത്തന്‍ പ്രതീക്ഷ തന്നെയാണ് ആഗ്നാമീഡിയയുടെ ബാനറില്‍ പിറന്ന ഇതിനുമപ്പുറം. വളര്‍ത്തി വലുതാക്കിയ അച്ഛനമ്മമാരെ ഉപേക്ഷിച്ച് സ്വന്തം ജീവിതം തിരഞ്ഞെടുത്തു പോകുന്ന പെണ്‍കുട്ടികള്‍ ജീവിതത്തെ എറിഞ്ഞുടയ്ക്കുകയാണ് ചെയ്യുന്നതെന്ന് ഈ ചിത്രത്തിലൂടെ സംവിധായകന് പറയുന്നു
. മീരാ ജാസ്മിനാണ് കഷ്ടതകളും യാതനകളും അനുഭവിക്കുന്ന കയര്‍ തൊഴിലാളിയായ, മൂന്നു കുട്ടികളുടെ അമ്മയായ രുഗ്മിണി എന്ന കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. റിയാസ് ഖാന്, സിദ്ദീഖ്, ലാലു അലക്സ്, വിജയകുമാര്‍, ലക്ഷ്മിപ്രിയ, അംബിക മോഹന്‍, കലാശാല ബാബു, കൊളപ്പുള്ളി ലീല, നാരായണന്‍കുട്ടി, മീന ഗണേശ്, സോന നായര്‍ തുടങ്ങിയവരാണ് മറ്റുതാരങ്ങള്‍.
റഫീക് അഹമ്മദിന്റെ വരികള്‍ക്ക് ഈണം നല്‍കിയിരിക്കുന്നത് വിദ്യാധരന് മാസ്റ്ററാണ്. കഥയും തിരക്കഥയും രചിച്ചിരിക്കുന്നത് മനോജ് ആലുങ്കല്‍. എം.ജെ. രാധാകൃഷ്ണനാണ് ക്യാമറാമാന്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: