ചിറയിന്‍കീഴ്: ആര്‍എസ്എസ് താലൂക്ക് സേവാപ്രമുഖ് ആനത്തലവട്ടം സ്വദേശി ബാബു(45)വിനെ ഗുണ്ടാസംഘം വെട്ടിപ്പരിക്കേല്‍പ്പിച്ചു. ഗുരുതരമായി പരിക്കേറ്റ ഇദ്ദേഹത്തെ തലസ്ഥാനത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
വെള്ളിയാഴ്ച വൈകുന്നേരം 6.30ന് തിട്ടയില്‍ മുക്കിന് സമീപം വച്ചാണ് ജയന്റെ നേതൃത്വത്തിലുള്ള അഞ്ചംഗ സംഘം ബാബുവിനെ വെട്ടിപ്പരിക്കേല്‍പ്പിച്ചത്. ഇദ്ദേഹത്തെ നാട്ടുകാര്‍ മെഡിക്കല്‍ കോളജാശുപത്രിയില്‍ പ്രവേശിപ്പിച്ചു. പിന്നീട് സ്വകാര്യാശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.
കൈയ്ക്കും കാലിനും തലയ്ക്കും വെട്ടേറ്റ ബാബുവിന് അടിയന്തിര ശസത്രക്രിയ നടത്തണമെന്ന് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചതായി ബന്ധുക്കള്‍ പറഞ്ഞു. സംഭവത്തില്‍ പ്രതിഷേധിച്ച് ആര്‍എസ്എസ് ചിറയിന്‍കീഴില്‍ ഹര്‍ത്താല്‍ ആചരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: