കോട്ടയം: കോട്ടയത്ത് ട്രെയിനില്‍ കുടുംബത്തെ ആക്രമിച്ച് കവര്‍ച്ച. വീട്ടമ്മക്ക് ഗുരുതര പരിക്കേറ്റു. കല്ലമ്പലം സ്വദേശി ഹൈറുന്നിസയ്ക്കാണ് പരിക്കേറ്റത്. അക്രമികള്‍ ചങ്ങല വലിച്ച് ട്രെയിന്‍ നിര്‍ത്തി രക്ഷപെട്ടു.കോട്ടയം കുറുപ്പന്തറക്കും കോതനെല്ലൂരിനും ഇടയ്ക്കായിരുന്നു സംഭവം.
പരിക്കേറ്റ വീട്ടമ്മയെ കുറുപ്പന്തറയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു .കോട്ടയത്ത് ട്രെയിനില്‍ കുടുംബത്തെ ആക്രമിച്ച് കവര്‍ച്ചനടത്തിയ രണ്ടുപേരില്‍ ഒരാള്‍ പിടിയിലായതായി റിപ്പോര്‍ട്ടുണ്ട്. ഇയാള്‍ തമിഴ്നാട് സ്വദേശിയാണെന്നാണ് വിവരം.
അബോധാവസ്ഥയിലാണ് ഹൈറുന്നിസയെന്നാണ് വിവരം. ഇവരെ കോട്ടയം മെഡി.കോളേജില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഭര്‍ത്താവ് മുഹമ്മദ് നിസാറിനും പരിക്കേറ്റു. ഇയാള്‍ അന്ധനാണ് . തീവണ്ടിയിലെ ഭിന്നശേഷിക്കാര്‍ക്കുള്ള ബോഗിയിലാണ് കുടുംബം സഞ്ചരിച്ചിരുന്നത്. ബാഗും, 3000 രൂപയും,രണ്ട് മൊബൈല്‍ ഫോണും കവര്‍ന്നു. പിന്നില്‍ തമിഴ് സംഘമെന്നാണ് സൂചന .
പ്രതികരിക്കാൻ ഇവിടെ എഴുതുക: