ന്യൂദല്‍ഹി: ഇ വിസ അനുവദനീയമായ രാജ്യങ്ങളുടെ പട്ടികയിലേക്ക് 36 രാജ്യങ്ങള്‍ കൂടി. ഇംഗ്ലണ്ട്, സ്വീഡന്, ബെല്‍ജിയം, മലേഷ്യ, അയര്‍ലന്‍ഡ്, സ്പെയിന്, അര്‍ജന്റീന തുടങ്ങിയ രാജ്യങ്ങളും പുതിയ പട്ടികയില്‍ ഉള്‍പ്പെടും.
ഇതോടെ ഭാരതത്തിലേക്ക് ഇ വിസ സംവിധാനം ഉപയോഗപ്പെടുത്താന്‍ കഴിയുന്ന രാജ്യങ്ങളുടെ എണ്ണം 113 ആകും . ഏഴ് വിമാനത്താവളങ്ങളില്‍ കൂടി ഇ വിസ സംവിധാനം ഏര്‍പ്പെടുത്താനും കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. അഹമ്മദാബാദ്, അമൃതസര്‍, ഗയ, ജയ്പൂര്‍, ലഖ്നൗ, ട്രിച്ചി, വാരണാസി എന്നീ വിമാനത്താവളങ്ങളെയാണ് പുതുതായി ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഇതോടെ ഇ വിസ സംവിധാനമുള്ള വിമാനത്താവളങ്ങളുടെ എണ്ണം പതിനാറാകും.
കഴിഞ്ഞ വര്‍ഷം നവംബര്‍ 27 നാണ് കേന്ദ്ര സര്‍ക്കാര്‍ ഇ വിസ സംവിധാനം കൊണ്ടുവന്നത്. ഇതുവരെ രണ്ട് ലക്ഷത്തോളം വിനോദസഞ്ചാരികള്‍ ഇ വിസ ഉപയോഗിച്ചതായി കണക്കുകള്‍ വ്യക്തമാക്കുന്നു. വിനോദസഞ്ചാര മേഖലയിലെ കുതിച്ചു ചാട്ടത്തിന് ഇ വിസ സംവിധാനം സഹായകമാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: