കൊച്ചി: യൂറോളജി വിദഗ്ധരുടെ രണ്ട് ദിവസം നീളുന്ന അന്താരാഷ്ട്ര 3ഡി ലാപ്രോസ്കോപിക് വര്‍ക്ക്ഷോപ്പ് ‘3ഡി ലാപ് എന്ഡോഫ്യൂഷന് 2015’ കലൂര്‍ ഗോകുലം പാര്‍ക്ക് കണ്വെന്ഷന് സെന്ററില്‍ ആരംഭിച്ചു. യൂറോളജി ശസ്ത്രക്രിയാരംഗത്തെ അതിനൂതന സാങ്കേതിക വിദ്യകളും 3ഡി ഇമേജിങ്ങ് ലാപ്രോസ്കോപി, റോബോട്ടിക് സര്‍ജറി എന്നീ വിഷയങ്ങളാണ് സമ്മേളനം ചര്‍ച്ചചെയ്യുന്നത്.
ഔപചാരിക ഉല്‍ഘാടനം ജില്ലാ കളക്ടര്‍ എം.ജി. രാജമാണിക്യം നിര്‍വ്വഹിച്ചു. റിട്ട. ജസ്റ്റിസ് കെ.നാരായണ കുറുപ്പ് മുഖ്യപ്രഭാഷണം നടത്തി. ലാപ്രോസ്കോപി സാങ്കേതിക വിദ്യക്ക് ലോകത്തുണ്ടായ വികസനം സംബന്ധിച്ച് ഡോ. ജോര്‍ജ്ജ് പി. എബ്രഹാം സംസാരിച്ചു.
യൂറോളജി ശസ്ത്രക്രിയാരംഗത്ത് 3ഡി ലാപ്രോസ്കോപി, റോബോട്ടിക്സ് എന്നിവയുടെ പ്രയോഗവും നേട്ടങ്ങളുമാണ് സമ്മേളനം തത്സമയം ശസ്ത്രക്രിയകളുടെ അടിസ്ഥാനത്തില്‍ ചര്‍ച്ചചെയ്യുക.
സമ്മേളനത്തിന്റെ രണ്ട് ദിവസങ്ങളിലായി പിവിഎസ് ഹോസ്പിറ്റലില്‍ നടക്കുന്ന മുപ്പത്തിയഞ്ചോളം 3ഡി ലാപ്രോസ്കോപിക,് എന്‍ഡോയൂറോളജിക്കല്‍ ശസ്ത്രക്രിയകളാണ് സമ്മേളന വേദിയിലേക്ക് തത്സമയം സംപ്രേഷണം ചെയ്യുന്നത്. അത്യന്താധുനിക പ്രേഷണ വിദ്യകള്‍ ഉപയോഗപ്പെടുത്തി 3ഡി ഇമേജിങ്ങ് തന്നെയാണ് സമ്മേളന വേദിയിലും ലഭ്യമാക്കുന്നത്.
യൂറോളജി രംഗത്തെ വിദഗ്ധനായ ഡോ. ജെന്‍സ് റാസ്വീലര്‍ ഉള്‍പ്പടെയുള്ള അന്താരാഷ്ട്ര വിദഗ്ധരും, പ്രഫസര്‍മാരും, ഗവേഷകരും ഉള്‍പ്പടെ നാനൂറിലധികം പ്രതിനിധികളും സമ്മേളനത്തില്‍ പങ്കെടുക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: