യാത്രക്കാരെ 'വെള്ളം കുടിപ്പിക്കും' പണിക്കന്‍കുടി - ഈട്ടിത്തോപ്പ് റോഡ്

Saturday 8 August 2015 9:19 pm IST

 

അടിമാലി : അടിമാലി മേഖലയില്‍ നിന്നും കട്ടപ്പനയ്ക്കുള്ള പണിക്കന്‍കുടി - ഈട്ടിത്തോപ്പ് റോഡ് തകര്‍ന്നു. ഓട നിര്‍മ്മിക്കാത്തതും അശാസ്ത്രീയവുമായ റോഡ് നിര്‍മ്മാണമാണ് റോഡ് തകരാന്‍ കാരണം. അടിമാലി മേഖലയില്‍ നിന്നും നിരവധി ബസുകളും ചെറുവാഹനങ്ങളും കടന്നുപോകുന്ന വഴി ദുര്‍ഘടമായതിനെത്തുടര്‍ന്ന് യാത്രക്കാര്‍ ദുരിതത്തിലായി. അടിമാലിയില്‍ നിന്നും രണ്ട് മണിക്കൂറില്‍ താഴെ മാത്രം സമയം കൊണ്ട് ഈ റോഡിലൂടെ കട്ടപ്പനയില്‍ എത്താം. കൊന്നത്തടി, വെള്ളത്തൂവല്‍, അടിമാലി, വാത്തിക്കുടി പഞ്ചായത്തുകളില്‍ നിന്നും നൂറുകണക്കിന് യാത്രക്കാരുടെ ആശ്രയം ഈ വഴിയാണ്. പണിക്കന്‍കുടി മുതല്‍ പെരിഞ്ചാന്‍കുട്ടി വരെയും മേലേ ചിന്നാര്‍ മുതല്‍ ഈട്ടിത്തോപ്പ് വരെയും വന്‍ ഗര്‍ത്തങ്ങള്‍ രൂപപ്പെട്ട് വെള്ളക്കെട്ടായിരിക്കുന്നു. ബൈക്ക് യാത്രികര്‍ കുഴിയില്‍ ചാടി അപകടത്തില്‍പ്പെടുന്നത് പതിവാണ്. നിരവധി സ്ഥലങ്ങളില്‍ റോഡിലെ വെളളക്കെട്ടില്‍ നിന്നും വെള്ളം ഒഴുകി റോഡിന്റെ വശം ഇടിഞ്ഞ് അപകടാവസ്ഥയില്‍ ആയിട്ടുണ്ട്. റോഡിന്റെ ഇരുവശവും കാടായതിനാല്‍ അപകട മേഖല തിരിച്ചറിയാനും ബുദ്ധിമുട്ടാണ്.ഇതിനാല്‍ അപകട സാധ്യത കൂടുന്നു. റോഡിലേക്ക് കാട് വളര്‍ന്നതിനെത്തുടര്‍ന്ന് വളവുകളില്‍ എതിരെ വരുന്ന വാഹനങ്ങള്‍ അപകടം ഉണ്ടാക്കുന്നു.

  ഭൂപടം പോലൊരു കുഴി... വെള്ളക്കെട്ടില്‍ മൂടിക്കിടക്കുന്ന പണിക്കന്‍കുടി - ഈട്ടിത്തോപ്പ് റോഡ്‌

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.