അടിമാലി: ഗ്രാമസഭയില്‍ നിന്ന് ഭവന നിര്‍മ്മാണത്തിന് അര്‍ഹത നേടിയ ആളില്‍ നിന്ന് ഭീഷണിപെടുത്തി പടിവാങ്ങിയ ബ്രാഞ്ച് സെക്രട്ടറിയെ പുറത്താക്കി. കൊന്നത്തടി വെസ്റ്റ് ബ്രാഞ്ചിലെ റ്റി.പി സലിയെയാണ് പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയത്. സംരക്ഷിക്കാനുള്ള സിപിഎം നീക്കം പൊളിഞ്ഞതോടെയാണ് പുറത്താക്കല്‍ നാടകം അരങ്ങേറിയത്. കുളത്തിങ്കല്‍ കുമാരന്റെ കൈയില്‍ നിന്നുമാണ് ഇയാള്‍ 5000 രൂപ തട്ടിയത്. മാരക്കാനം കൊന്നത്തടി ഗ്രാമസഭകളില്‍ വീട് നല്‍കിയതില്‍ വ്യാപകമായ ആക്ഷേപം നിലനില്‍ക്കെയാണ് പുറത്താക്കല്‍. മുന്‍കൂട്ടി തയ്യാറാക്കിയ ലിസ്റ്റ് പ്രകാരം ഇവിടങ്ങളില്‍ വീട് അനര്‍ഹര്‍ക്ക് നല്‍കുകയായിരുന്നു. ഇവരില്‍ നിന്നും പ്രവര്‍ത്തകര്‍ പടിവാങ്ങുന്നതായി ആരോപണം നേരത്തെ നിലനിന്നിരുന്നു. അഴിമതികള്‍ക്കെതിരെ 11ന് ബിജെപി പഞ്ചായത്ത് ഉപരോധം സംഘടിപ്പിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: