കണ്ണൂര്‍: കുടുംബശ്രീ മിഷന് 17-ാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി മൈക്രോ എന്റര്‍പ്രൈസസ് കണ്‍സള്‍ട്ടന്റ്മാരുടെ സംസ്ഥാനതല സംഗമം 11 ന് നവനീതം ഓഡിറ്റോറിയത്തില്‍ നടക്കും. മന്ത്രി കെ.സി.ജോസഫ് ഉദ്ഘാടനം ചെയ്യും. എ.പി.അബ്ദുള്ളക്കുട്ടി എംഎല്‍എ അധ്യക്ഷത വഹിക്കും. പി.കെ.ശ്രീമതി എംപി മുഖ്യാതിഥിയാകും.
സ്ത്രീ ശാക്തീകരണം, സാമ്പത്തിക ശാക്തീകരണം എന്നിവ ലക്ഷ്യമാക്കി 1989 ലാണ് കേരളത്തില്‍ കുംബശ്രീ പ്രവര്‍ത്തനമാരംഭിച്ചത്. ഭക്ഷ്യ സുരക്ഷയും ഭക്ഷ്യ സ്വാശ്രയത്വവും എന്നതാണ് ഈ വര്‍ഷത്തെ കുടുംബമേളയുടെ സന്ദേശം. സംഗമത്തിന്റെ ഭാഗമായി വിവധ കലാ-കായിക മത്സരങ്ങള്‍ സംഘടിപ്പിച്ചിട്ടുണ്ട്. എഡിഎസ്/സിഡിഎസ് തലത്തില്‍ മത്സരങ്ങള്‍ സംഘടിപ്പിച്ച് അതിലെ വിജയികളെയാണ് ജില്ലാതല കലാ-കായിക മത്സരങ്ങളില്‍ പങ്കെടുപ്പിക്കുക.
ജില്ലാ തല മത്സരങ്ങളില്‍ ഒന്നാം സ്ഥാനത്തെത്തുന്നവര്‍ക്ക് സംസ്ഥാനതല മത്സരത്തില്‍ പങ്കെടുക്കാം. ജില്ലാതല കായിക മത്സരങ്ങള്‍ പോലീസ് പരേഡ് ഗ്രൗണ്ടില്‍ 18 ന് മന്ത്രി കെ.പി.മോഹനന് നിര്‍വ്വഹിക്കും. ജില്ലാ മിഷന് കോ-ഓഡിനേറ്റര്‍ എം.വി.പ്രേമരാജന്‍, അസി.ജില്ലാ കോ-ഓര്‍ഡിനേറ്റര്‍മാരായ എന്‍.രാജേഷ്, കെ.ഒ.സ്വപ്ന, സി.ഉസ്മാന് എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: