ഉദുമ/കാസര്‍കോട്: ഉദുമ മുക്കുന്നോത്ത് രണ്ട് കുട്ടികള്‍ കുളത്തില്‍ മുങ്ങിമരിച്ചു. ഇന്നലെ വൈകിട്ട് നാലരയോടുകൂടി മുക്കുന്നോത്ത് വയലിലെ കുളത്തിലാണ് സംഭവം. പ്ലസ്വണ് വിദ്യാര്‍ത്ഥികളായ നാലാംവാതുക്കല് പുരുഷോത്തമന്റെ മകന് അക്ഷയ് (16), മുക്കുന്നോത്തെ മോഹനന്റെ മകന് സുമോദ് (16) എന്നിവരാണ് മരിച്ചത്. സുമോദ് പാലക്കുന്ന് അംബിക സ്കൂളിലും അക്ഷയ് കാസര്‍കോട്ടെ സ്കൂളിലുമാണ് പഠിക്കുന്നത്.
ഇരുവരും അടുത്ത സുഹൃത്തുക്കളായിരുന്നു. ഇവര്‍ രണ്ടുപേരും മറ്റൊരു സുഹൃത്തായ ഉദുമ സ്കൂളിലെ ഒമ്പതാംക്ലാസ് വിദ്യാര്‍ത്ഥി നവനീതും കുളിക്കാന്‍ വേണ്ടിയാണ് മുക്കുന്നോത്ത് വയലിലെ കുളത്തിലേക്ക് പോയത്. നവനീത് കുളിക്കാനിറങ്ങിയിരുന്നില്ല. അക്ഷയും സുമോദും നീന്തിക്കുളിക്കുന്നതിനിടെ ഇവരിലൊരാള്‍ മുങ്ങിത്താഴുകയായിരുന്നു. രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടയിലാണ് രണ്ടുപേരും കുളത്തില്‍ മുങ്ങിയത്.
ഇരുവരും മുങ്ങിത്താഴുന്നതുകണ്ട് നവനീതാണ് നാട്ടുകാരെ വിവരമറിയിച്ചത്. കാസര്‍കോട് നിന്നും ഫയര്‍ഫോഴ്സ് എത്തി മൃതദേഹങ്ങള്‍ പുറത്തെടുക്കുകയായിരുന്നു. സുമോദിന്റെ അമ്മ: രേഖ. ഏക സഹോദരി: സുമിത. അക്ഷയുടെ അമ്മ: വാസന്തി. സഹോദരി: അര്‍ഷിത.
പ്രതികരിക്കാൻ ഇവിടെ എഴുതുക: