കാഞ്ഞിരപ്പള്ളി: കുരിശുകവലയില്‍ പാര്‍ക്ക് ചെയ്തിരുന്ന ബൈക്ക് മോഷണം പോയി. പെരുവന്താനം ബിഎസ്എന്‍എല്‍ ഓഫിസ് ജീവനക്കാരന് ചിറക്കടവ് മാടപ്പള്ളി ഒരിക്കോനാല് എം.എ മുഹമമദ് നെജീബിന്റെ ബൈക്കാണ് വ്യാഴാഴ്ച്ച മോഷണം പോയത്. കുരിശുകവലയിലെ ടാക്സി സ്റ്റാന്റിന് പിന്‍വശത്തായി പാര്‍ക്ക് ചെയ്തിരുന്ന ബൈക്കാണ് മോഷണം പോയത്. മുഹമ്മദ് നെജീബ് സ്ഥിരമായി ഇവിടെ ബൈക്ക് പാര്‍ക്ക് ചെയ്തിട്ടാണ് പെരുവന്താനത്ത് ജോലിക്കു പോകുന്നത്. വ്യാഴാഴ്ച രാവിലെ 8.30ന് ഇവിടെ പാര്‍ക്ക് ചെയ്ത ബൈക്ക് വൈകിട്ട് അഞ്ചിന് നെജീബ് തിരിച്ചെത്തിയപ്പോള്‍ കാണാനില്ല. പരിസരത്തെല്ലാം അന്വേഷിച്ചെങ്കിലും കണ്ടെത്താനായില്ല. തുടര്‍ന്ന് പൊലീസില്‍ പരാതി നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: