തിരുവനന്തപുരം: ഓണക്കാലത്ത് വ്യാപാരകേന്ദ്രങ്ങളില്‍ ലീഗല്‍ മെട്രോളജി വകുപ്പിന്റെ സ്ക്വാഡുകള്‍ 21 മുതല്‍ 26 വരെ സംസ്ഥാന വ്യാപകമായി പരിശോധന നടത്തും. ജില്ലകളില്‍ ഇതിനായി പ്രത്യേക സ്ക്വാഡുകള്‍ രൂപീകരിച്ചു. വിശദാംശം പാക്കറ്റുകളില്‍ രേഖപ്പെടുത്താതിരിക്കുന്നതും എംആര്‍പിയെക്കാള്‍ അധികവില ഈടാക്കുന്നതും അളവിലും തൂക്കത്തിലും കുറച്ചു നല്‍കുന്നതും ശിക്ഷാര്‍ഹമാണ്. കസ്റ്റമര്‍ കെയര്‍ ടെലിഫോണ്‍ നമ്പര്‍, വിലാസം തുടങ്ങിയ വിവരങ്ങള്‍ പാക്കറ്റിന്മേല് രേഖപ്പെടുത്താത്തതും മുദ്ര ചെയ്യാതെ ത്രാസുകളും മറ്റ് അളവുതൂക്ക ഉപകരണങ്ങളും ഉപയോഗിക്കുന്നതും സൂക്ഷിക്കുന്നതും മുദ്ര ചെയ്ത സര്‍ട്ടിഫിക്കറ്റ് ഉപഭോക്താക്കള്‍ക്ക് കാണത്തക്കവിധം പ്രദര്‍ശിപ്പിക്കാത്തതും ശിക്ഷാര്‍ഹമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: