ചിങ്ങവനം: കഞ്ചാവുമായി വില്‍പ്പനക്ക് എത്തിയ ആളെ പിടികൂടി. കുറിച്ചി ആനക്കുഴി വീട്ടില്‍ സായിപ്പ് എന്ന് വിളിക്കുന്ന രഞ്ജിത് (30) ആണ് പിടിയിലായത്. രഹസ്യ വിവരം കിട്ടിയതിനെ തുടര്‍ന്ന് ചിങ്ങവനം എസ്.ഐ ടോംസണിന്റെ നേതൃത്വത്തിലുളള സംഘം പ്രതിയെ പിടികൂടിയത്. ഇയാളുടെ കൈയില്‍നിന്ന് 20 ഗ്രാം കഞ്ചാവും പിടിച്ചെടുത്തു.ഇതിനുമുമ്പ് കഞ്ചാവ് വ്യാപാരവുമായി ചിങ്ങവനം പോലീസിന്റെ പിടിയിലായി റിമാന്റില്‍ കഴിയുന്ന മൊട്ട ബിനുവിന്റെ കൂട്ടാളികളില്‍ ഒരാളാണ് രഞ്ജിത് എന്ന് പോലീസ് പറഞ്ഞു. പ്രതിയെ കോടതിയില്‍ ഹാജരാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: