ന്യൂദല്‍ഹി: ആംആദ്മി എംഎല്‍എ അല്‍ക ലാംബയ്ക്കുനേരെ ആക്രമണം. ഞായറാഴ്ച രാവിലെ വടക്കന്‍ ദല്‍ഹിയില്‍ കാഷ്മീരി ഗേറ്റ് ഏരിയായില്‍ മദ്യവിരുദ്ധ റാലിക്കിടെയായിരുന്നു ആക്രമണം. അജ്ഞാതന്‍ എംഎല്‍എയുടെ നേരെ കല്ലെറിയുകയായിരുന്നു.
കല്ലേറില്‍ ലാംബയുടെ തലയ്ക്ക് പരിക്കേറ്റു. ഇവരെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കല്ലെറിഞ്ഞയാളെ പോലീസ് പിടികൂടി. ഇയാളെ ചോദ്യം ചെയ്തുവരികയാണ്.
അതേസമയം മയക്കുമരുന്നിന് എതിരായ പ്രവര്‍ത്തനങ്ങളില്‍നിന്ന് ഭയന്ന് പിന്മാറില്ലെന്ന് ലാംബ ട്വീറ്റ് ചെയ്തു. അരുണ അസഫലി ഹോസ്പിറ്റലില്‍ പ്രഥമ ശുശ്രൂഷ നല്‍കിയശേഷം അവരെ വിട്ടയച്ചു. ചാന്ദ്നി ചൗക്ക് മണ്ഡലത്തിലെ എം.എല്‍.എയാണ് അല്‍ക്ക ലാംബ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: