തിരുവനന്തപുരം : അക്രമ രാഷ്ട്രീയത്തിന്റെ കാര്യത്തില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ആത്മപരിശോധന നടത്തണമെന്ന് കെ.പി.സി.സി പ്രസിഡന്റ് വി.എം സുധീരന്. മറ്റ് പാര്‍ട്ടികള്‍ തിരുത്തണമെന്ന് ആവശ്യപ്പെടുന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകരില്‍ അക്രമത്തിന്റെ ചെറിയ കണികപോലും ഉണ്ടാകരുത്.
മൂല്യങ്ങളോട് എത്രത്തോളം സന്ത്യസന്ധത പുലര്‍ത്തുന്നുണ്ടെന്ന് സ്വയം വിലയിരുത്തണമെന്നും സുധീരന് പറഞ്ഞു.
തൃശ്ശൂര്‍ ചാവക്കാട്ട് കോണ്‍ഗ്രസ് ഗ്രൂപ്പ് വഴക്കിനെത്തുടര്‍ന്ന് ഒരാള്‍ കുത്തേറ്റ് മരിച്ച സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് സുധീരന്റെ പരാമര്‍ശം. ചാവക്കാട് സംഭവത്തില്‍ കെ.പി.സി.സി ഉപസമിതി ഇന്ന് നേതാക്കളില്‍നിന്നും പ്രവര്‍ത്തകരില്‍നിന്നും തെളിവെടുപ്പ് നടത്തിയിരുന്നു.
ഇന്നുതന്നെ കരട് റിപ്പോര്‍ട്ടും ഒരാഴ്ചയ്ക്കകം വിശദമായ റിപ്പോര്‍ട്ടും സമര്‍പ്പിക്കുമെന്ന് ഉപസമിതിയംഗങ്ങള്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: