കുട്ടമ്പുഴ: നേര്യമംഗലം ആനവേട്ടക്കേസില്‍ രണ്ട് പ്രതികള്‍ കൂടി പിടിയില്‍. കുട്ടമ്പുഴ സ്വദേശികളായ സാബു, റെജി എന്നിവരാണ് പിടിയിലായത്.
കേസില്‍ ആകെ ഒമ്പത് പ്രതികളാണുള്ളത്. ഇവരില്‍ ആറുപേര്‍ അറസ്റ്റിലായി. മറ്റുള്ളവര്‍ ഉടന്‍ കീഴടങ്ങുമെന്ന പ്രതീക്ഷയിലാണ് വനപാലകര്‍.
നേര്യമംഗലം ആനവേട്ടക്കേസില്‍ ഒരാള്‍ കൂടി കീഴടങ്ങി. മൂന്നാം പ്രതി ഭൂതത്താന്‍കെട്ട് ചെങ്കര സ്വദേശി ഇഞ്ചപ്പിള്ളി രാജീവ് കഴിഞ്ഞദിവസം കീഴടങ്ങിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: