തൃശൂര്‍: ചാവക്കാട്ടെ കോണ്‍ഗ്രസ് പ്രവര്‍ത്തകന്റെ കൊലപാതകവുമായി ബന്ധപ്പെട്ടു പാര്‍ട്ടിതല നടപടി. കോണ്‍ഗ്രസ് ഗുരുവായൂര്‍ ബ്ലോക്ക് കമ്മിറ്റി പിരിച്ചുവിട്ടു.
പ്രസിഡന്റ് ഗോപപ്രതാപനെ പാര്‍ട്ടി പ്രാഥമിക അംഗത്വത്തില്‍ നിന്നു സസ്പെന്‍ഡും ചെയ്തു. കെപിസിസി ഉപസമിതിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണു നടപടി. ഐ ഗ്രൂപ്പുകാരനാണു ഗോപപ്രതാപന്. പത്മജ വേണുഗോപാലിനാണ് ബ്ലോക്ക് കമ്മിറ്റിയുടെ ചുമതല.
വെള്ളിയാഴ്ച രാത്രിയാണ് മണത്തല ബേബി റോഡില്‍ യൂത്ത് കോണ്‍ഗ്രസ് മുന്‍ ബ്ലോക്ക് സെക്രട്ടറി എ.സി. ഹനീഫ വീട്ടുമുറ്റത്തുവച്ചു കൊല്ലപ്പെട്ടത്. കോണ്‍ഗ്രസ് എ ഗ്രൂപ്പ് നേതാവാണ് ഹനീഫ. ഐ ഗ്രൂപ്പുകാരാണ് ഹനീഫയെ കൊലപ്പെടുത്തിയതെന്നാണ് എ ഗ്രൂപ്പ് നേതാക്കളുടെ ആരോപണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: