കാസര്‍ഗോഡ്: കന്നഡ കവിയും സ്വാതന്ത്ര്യ സമര സേനാനിയുമായിരുന്ന കയ്യാര കിഞ്ഞണ്ണ റായ് (101) അന്തരിച്ചു. കാസര്‍ഗോഡ് ബദിയടുക്കയിലുള്ള വസതിയിലായിരുന്നു അദ്ദേഹത്തിന്റെ അന്ത്യം.
ഹൃദയാഘാതമാണു മരണകാരണമെന്നു ബന്ധുക്കള്‍ അറിയിച്ചു. ജൂണ്‍ എട്ടാം തീയതിയാണ് അദ്ദേഹം നൂറാം പിറന്നാള്‍ ആഘോഷിച്ചത്.
ചന്ദ്രഗിരി നദിയുടെ വടക്കന്‍ ഭാഗത്തുള്ള ജനങ്ങളെ സ്വാതന്ത്ര്യ സമരത്തിന് അണിനിരത്തുന്നതിന് അദ്ദേഹം വലിയ പങ്കു വഹിച്ചിട്ടുണ്ട്. ആരോഗ്യ പ്രശ്നങ്ങള്‍ ഒന്നും തന്നെ അദ്ദേഹത്തെ അലട്ടിയിരുന്നില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: