കൊല്ലം: മുഖ്യമന്ത്രിക്കെതിരെ രൂക്ഷവിമര്‍ശനമുയര്‍ത്തി കേരള കോണ്‍ഗ്രസ്-ബി ചെയര്മാന് ആര്. ബാലകൃഷ്ണപിള്ള.
ഉമ്മന്‍ ചാണ്ടി സംസ്ഥാനത്തു വര്‍ഗീയത വളര്‍ത്തുകയാണെന്നാണ് പിള്ളയുടെ വിമര്‍ശനം.
അഴിമതിയിലും വര്‍ഗീയതയിലും ഊന്നിയ ഭരണമാണ് മുഖ്യമന്ത്രി നടത്തുന്നതെന്നും ബാലകൃഷ്ണപിള്ള പത്തനംതിട്ടയില്‍ ആരോപിച്ചു.
അരുവിക്കരയില്‍ മുഖ്യമന്ത്രി പുറത്തെടുത്തത് പച്ച വര്‍ഗീയതയാണ്. നേരത്തെ നെയ്യാറ്റിന്‍കരയിലും ഇതു തന്നെയായിരുന്നു നടന്നതെന്നും ഇനിയും ഇത് ആവര്‍ത്തിക്കുമെന്നും ബാലകൃഷ്ണപിളള കൂട്ടിച്ചേര്‍ത്തു.
അടുത്ത തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പിനു മുമ്പു എല്‍ഡിഎഫില്‍ എത്താന്‍ കഴിയുമെന്നാണു പ്രതീക്ഷ. അടുത്ത തെരഞ്ഞെടുപ്പിലും എല്‍ഡിഎഫിനു വേണ്ടി പ്രവര്‍ത്തിക്കുമെന്നും പിള്ള പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: