കൊച്ചി: കൊച്ചിയില്‍ തിങ്കളാഴ്ച നടത്താനിരുന്ന സ്വകാര്യ ബസ് സമരം പിന്‍വലിച്ചു. ബസ് ഉടമകളുമായി കളക്ടര്‍ നടത്തിയ ചര്‍ച്ചയെത്തുടര്‍ന്നാണു സമരം പിന്‍വലിച്ചത്.
തങ്ങള്‍ക്കു അനുകൂലമായ ഉറപ്പ് ലഭിച്ചതിനാലാണു സമരം പിന്‍വലിച്ചതെന്നു ബസ് ഉടമകള്‍ അറിയിച്ചു. കൊച്ചി നഗരത്തില്‍ വാഹനപരിശോധന ശക്തമാക്കുകയും ബസ് ജീവനക്കാര്‍ക്കെതിരേ സ്ഥിരമായി കേസ് എടുക്കുകയും ചെയ്യുന്നതില്‍ പ്രതിഷേധിച്ചാണു സമരം പ്രഖ്യാപിച്ചത്.
ജീവനക്കാര്‍ക്കെതിരേ എടുക്കുന്ന പെറ്റി കേസുകള്‍ വേഗത്തില്‍ തീര്‍പ്പാക്കാനുള്ള നിര്‍ദേശം ഉദ്യോഗസ്ഥര്‍ക്കു നല്‍കാമെന്നും അടുത്തയാഴ്ച ആര്‍ടിഒ ഉദ്യോഗസ്ഥരുടെ യോഗത്തില്‍ ബസ് ഉടമകളുടെ പ്രശ്നം വിശദമായി ചര്‍ച്ച ചെയ്യാമെന്നും കളക്ടര്‍ ബസ് ഉടമകള്‍ക്കു ഉറപ്പു നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: