ഹരാരെ: ഏകദിന പരമ്പരയ്ക്കു പിന്നാലെ സിംബാബ്വെയ്ക്കെതിരായ ട്വന്റി20 പരമ്പരയും ന്യൂസിലന്‍ഡിന്. അരങ്ങേറ്റക്കാരന്‍ ജോര്‍ജ് വര്‍ക്കറുടെ തകര്‍പ്പന്‍ അര്‍ധശതകം 80 റണ്‍സിന്റെ മിന്നും ജയം സമ്മാനിച്ചു കിവികള്‍ക്ക്. 38 പന്തില്‍ മൂന്നു ഫോറും, നാലു സിക്സറുമടക്കം 62 റണ്‍സെടുത്ത വര്‍ക്കര്‍ കളിയിലെ താരം. സ്കോര്‍: ന്യൂസിലന്‍ഡ് – 198/5 (20), സിംബാബ്വെ – 118/8 (20).
ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ കിവികള്‍ക്കായി മാര്ട്ടിന് ഗുപ്ടില്‍ (33), ലൂക്ക് റോഞ്ചി (29), കോളിന് മണ്‍റോ (23 നോട്ടൗട്ട്), കെയ്ന്‍ വില്യംസണ് (20), നഥാന്‍ മക്കല്ലം (18 നോട്ടൗട്ട്) എന്നിവരും സംഭാവന ചെയ്തു. സിംബാബ്വെയുടെ സീന്‍ വില്യംസിന് മൂന്നു വിക്കറ്റ്.
വലിയ ടോട്ടല്‍ പ്രതിരോധിക്കാനിറങ്ങിയ സിംബാബ്വെയ്ക്കായി ക്രെയ്ഗ് ഇര്‍വിനു മാത്രമേ പിടിച്ചു നില്ക്കാനായുള്ളു. ഇര്വിന് 42 റണ്‍സെടുത്തു. സീന്‍ വില്യംസ് (16), റെഗിസ് ചക്ബവ (13) എന്നിവരും രണ്ടക്കം കണ്ടു. കിവികള്‍ക്കായി ആദം മില്‍നി, മിച്ചല്‍ മക്ലിഗെന് എന്നിവര്‍ രണ്ടു വീതം വിക്കറ്റെടുത്തപ്പോള്‍, ജയിംസ് നീഷം, നഥാന്‍ മക്കല്ലം, ഇഷ് സോധി, ഗ്രാന്‍ഡ് എലിയട്ട് എന്നിവര്‍ക്ക് ഓരോ വിക്കറ്റ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: