ന്യൂദല്‍ഹി: ജൂലൈ 27 വരെയുള്ള കണക്കുപ്രകാരം ഭാരതത്തില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള രാഷ്ട്രീയ പാര്‍ട്ടികളുടെ എണ്ണം 1866. തെരഞ്ഞെടുപ്പു കമ്മീഷനില്‍ രജിസ്ട്രേഷനായി ഈ വര്‍ഷം ജൂലൈ വരെ 239 രാഷ്ട്രീയ പാര്‍ട്ടികളാണ് അപേക്ഷ സമര്‍പ്പിച്ചത്. ഇതോടെ രാജ്യത്തെ മൊത്തം രാഷ്ട്രീയ പാര്‍ട്ടികളുടെ എണ്ണം 1866ലെത്തി. തെരഞ്ഞെടുപ്പ് കമ്മീഷനാണ് ഇതുസംബന്ധിച്ചുള്ള വിവരങ്ങള്‍ പുറത്തുവിട്ടത്. 2014 ലോക്സഭാ തെരഞ്ഞടുപ്പില്‍ 464 രാഷ്ട്രീയ പാര്‍ട്ടികളിലെ സ്ഥാനാര്‍ത്ഥികളാണ് മത്സരിച്ചത്.
2014 മാര്‍ച്ച് 10ന് പുറത്തുവിട്ട കണക്കുപ്രകാരം 1627 രാഷ്ട്രീയ പാര്‍ട്ടികളാണ് തെരഞ്ഞെടുപ്പു കമ്മീഷനു കീഴില്‍ രജിസ്റ്റര്‍ ചെയ്തിരുന്നത്. 2014 മാര്‍ച്ചിനും ഈവര്‍ഷം ജൂലൈനുമിടയില് 239 പാര്‍ട്ടികള്‍കൂടി രജിസ്ട്രേഷനായി അപേക്ഷ സമര്‍പ്പിച്ചിട്ടുണ്ട്. ഇലക്ഷന് കമ്മീഷനു കീഴില്‍ രജിസ്റ്റര്‍ ചെയ്യാത്ത പാര്‍ട്ടികള്‍ക്ക് തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ അര്‍ഹതയില്ല. കമ്മീഷന്റെ അംഗീകാരം ലഭിച്ചാല്‍ പാര്‍ട്ടികള്‍ക്ക് അവരുടെ ചിഹ്നവും തിരഞ്ഞെടുക്കാം. അവയ്ക്ക് കമ്മീഷന് അംഗീകാരം നല്‍കണമെന്നുമാത്രം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: