കോഴിക്കോട്: കോഴിക്കോട് ലൈറ്റ് മെട്രോ പദ്ധതിയില്‍ നിന്നും ഡല്‍ഹി മെട്രോ റെയില്‍ കോര്പ്പറേഷന് പിന്മാറില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി.
കൊച്ചി മെട്രോ പദ്ധതി പോലെ കേന്ദ്രസര്‍ക്കാറിന്റെ സഹകരണത്തോടെ ലൈറ്റ് മെട്രോയും നടപ്പാക്കാനാണ് സര്‍ക്കാര്‍ തീരുമാനം. ഇതിന്റെ ഭാഗമായി കൊച്ചി മെട്രോയ്ക്കുവേണ്ടി സ്വീകരിച്ച അതേ മാര്‍ഗത്തിലൂടെ കേന്ദ്രത്തിന്റെ അംഗീകാരം തേടുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.
ഇതു സംബന്ധിച്ച മാധ്യമ വാര്‍ത്തകളോട് പ്രതികരിക്കുകയായിരുന്നു മുഖ്യമന്ത്രി. ഡല്‍ഹി മെട്രോ റെയില്‍ കോര്പറേഷന് കോഴിക്കോട് ആരംഭിച്ച മേഖലാ ഓഫിസിന്റെ പ്രവര്‍ത്തനം അവസാനിപ്പിക്കുന്നുവെന്നായിരുന്നു വാര്‍ത്തകള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: