അമര്‍നാഥ് യാത്ര രണ്ടാം ദിവസവും നിര്‍ത്തിവെച്ചു

Monday 10 August 2015 12:52 am IST

ജമ്മു:കനത്തമഴയെ തുടര്‍ന്ന് അമര്‍നാഥ് തീര്‍ത്ഥയാത്ര രണ്ടാം ദിവസവും നിര്‍ത്തിവെച്ചു. ശക്തമായ മഴയും മണ്ണിടിച്ചിലുംമൂലം ജമ്മുവിലെ ദേശീയ പാത അടച്ചിട്ടിരിക്കുകയാണ്. ഇത് തുറന്നെങ്കില്‍ മാത്രമേ യാത്ര പുനരാരംഭിക്കാന്‍ സാധിക്കൂ. ശനിയാഴ്ച രാത്രിയുണ്ടായ മണ്ണിടിച്ചിലില്‍ ഉധംപൂര്‍ ജില്ലയിലെ ഖേരിയിലും റാംബന്‍ ജില്ലയിലേയും ഗതാഗതം പൂര്‍ണ്ണമായും താറുമാറായി.മഴശക്തിയായി തുടരുന്നതിനാല്‍ ഇതുവഴിയുള്ള ഗതാഗതം നിര്‍ത്തിവെച്ചിരിക്കുകയാണ്. ജമ്മു ഹൈവേ വഴിയാണ് അമര്‍നാഥ് ക്ഷേത്രത്തിലേക്ക് യാത്രയാകുന്നത്. ഇവിടുത്തെ പ്രതികൂലാവസ്ഥയും,റോഡ് താറുമാറായതുമൂലവും തീര്‍ത്ഥാടകരെ ഹൈവേയ്ക്കു പുറത്തായി തടഞ്ഞുവെച്ചിരിക്കുകയാണെന്ന് സംസ്ഥാന പോലീസ് അറിയിച്ചു. ജമ്മു ഹൈവേ തുറന്നശേഷം യാത്ര പുനരാരംഭിക്കും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.