കൊച്ചി: ധനവകുപ്പിനെതിരെ പരോക്ഷ വിമര്‍ശനവുമായി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി രംഗത്ത്. എന്തെങ്കിലും പോരായ്മ വിപണി ഇടപെടലുമായി ബന്ധപ്പെട്ട കാര്യത്തില്‍ ഉണ്ടായിട്ടുണ്ടെങ്കില്‍ അതിന് കാരണം മതിയായ സാമ്പത്തിക സഹായം ചെയ്തു കൊടുക്കാന്‍ സാധിക്കാതെ പോയതാണെന്ന് ഉമ്മന്‍ചാണ്ടി പറഞ്ഞു.
കൊച്ചിയില്‍ കണ്‍സ്യൂമര്‍ ഫെഡിന്റെ ഓണച്ചന്തകളുടെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
ഭക്ഷ്യമന്ത്രി അനൂപ് ജേക്കബും അദ്ദേഹത്തിന്റെ സിവില്‍ സപ്ളൈസ് വകുപ്പും മികച്ച പ്രവര്‍ത്തനമാണ് കാഴ്ച വയ്ക്കുന്നതെന്നും അതില്‍ സന്തോഷമുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
വിപണി ഇടപെടലില്‍ എന്തെങ്കിലും പോരായ്മ വന്നിട്ടുണ്ടെങ്കില്‍ അതിന് കാരണം മന്ത്രിയുടേയോ ഉദ്യോഗസ്ഥരുടേയോ വീഴ്ചയല്ല, മറിച്ച് മതിയായ സാമ്പത്തിക സഹായം ലഭിക്കാതെ വന്നതു കൊണ്ടാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: