തിരുവനന്തപുരം: എംഎല്‍എ സ്ഥാനത്തുനിന്നു മാറ്റണമെന്നാവശ്യപ്പെട്ട് കേരള കോണ്‍ഗ്രസ് (എം) സ്പീക്കര്‍ക്ക് നല്കിയ കത്ത് തള്ളണമെന്ന് പി.സി. ജോര്‍ജ് എംഎല്‍എ. ഇക്കാര്യം ആവശ്യപ്പെട്ട് നിയമസഭാ സെക്രട്ടറിക്ക് ജോര്‍ജ് കത്തു നല്കി.
കേരള കോണ്‍ഗ്രസിന്റെ ആവശ്യങ്ങള്‍ ഭരണഘടനാവിരുദ്ധമാണെന്നും പി.സി. ജോര്‍ജ് പറഞ്ഞു. തോമസ് ഉണ്ണിയാടന് നല്കിയ പരാതിയിലെ എല്ലാ ആരോപണങ്ങള്‍ക്കും വ്യക്തമായി മറുപടി നല്‍കണമെന്നായിരുന്നു സ്പീക്കര്‍ എന്‍. ശക്തന് പി.സി. ജോര്‍ജിനോട് നിര്‍ദേശിച്ചിരുന്നത്.
അരുവിക്കര ഉപതിരഞ്ഞെടുപ്പില്‍ മറ്റൊരു സ്ഥാനാര്‍ഥിക്കുവേണ്ടി പ്രവര്‍ത്തിച്ച ജോര്‍ജ് കൂറുമാറ്റ നിരോധന നിയമം ലംഘിച്ചുവെന്നും നിയമസഭയില്‍ സ്വതന്ത്ര നിലപാട് സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ജോര്‍ജ് തന്നെ നല്കിയ കത്തും അദ്ദേഹത്തിന്റെ പാര്‍ട്ടിവിരുദ്ധ നിലപാട് വെളിവാക്കുന്നതാണെന്ന് ഉണ്ണിയാടന് നല്കിയ പരാതിയില്‍ ചൂണ്ടിക്കാണിച്ചിരുന്നു.
എന്നാല്‍, കേരള കോണ്‍ഗ്രസിന്റെ ആവശ്യം സ്പീക്കര്‍ തള്ളിക്കളയുമെനും അത് തള്ളിയില്ലെങ്കില്‍ ഹൈക്കോടതിയിലടക്കം പോകാനാണ് ജോര്‍ജിന്റെ നിലപാട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: