വീട് ബാറാക്കി മദ്യക്കച്ചവടം; ഒരാള്‍ പിടിയില്‍

Monday 10 August 2015 1:37 pm IST

തിരുവനന്തപുരം: വീട് ബാറാക്കി മദ്യക്കച്ചവടം നടത്തിയയാള്‍ പിടിയില്‍. വലിയവേളി പൗണ്ട്കടവ് കോരാളംകുഴി പുതുവല്‍പുത്തന്‍ വീട്ടില്‍ രാമചന്ദ്രനെ(58)യാണ് അറസ്റ്റ് ചെയ്തത്. വീടിനോടു ചേര്‍ന്നുള്ള ബീച്ചില്‍ കുടില്‍ കെട്ടിയാണ് ഇയാള്‍ മദ്യക്കച്ചവടം നടത്തി വന്നിരുന്നത്. വിവിധയിനത്തില്‍പ്പെട്ട മദ്യക്കുപ്പികള്‍ ഇയാളുടെ വീട്ടില്‍ നിന്ന് പോലീസ് പിടിച്ചെടുത്തു. മദ്യം വെള്ളം ചേര്‍ത്ത് വച്ചിരുന്ന കുപ്പികളും കണ്ടെത്തി.മദ്യം വാങ്ങി കഴിക്കാന്‍ വന്നവര്‍ പോലീസിനെ കണ്ട് ഓടിപ്പോയതായി പോലീസ് പറഞ്ഞു. വേഷം മാറി എത്തിയാണ് പോലീസ് ഇയാളെ പിടികൂടിയത്. ശംഖുംമുഖം എസി ജവഹര്‍ ജനാര്‍ദ്ദിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ മെഡിക്കല്‍കോളേജ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ഷീന്‍ തറയില്‍, തുമ്പ എസ്‌ഐ ജയാസനല്‍, ക്രൈം എസ്‌ഐ പത്മകുമാര്‍, ജിഎസ്സ്‌ഐ ഷാജന്‍, എഎസ്‌ഐ അജയകുമാര്‍, സിപിഒമാരായ ഷാഫി, ഇര്‍ഷാദ് എന്നിവര്‍ ചേര്‍ന്നാണ് അറസ്റ്റ് ചെയ്തത്. ഇയാളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.